ഇന്ന് ഉത്രാടം, ആഘോഷങ്ങളില്ലാതെ ഇത്തവണത്തെ ഓണം

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ ഓണം

Update: 2018-08-24 04:50 GMT

ഇന്ന് ഉത്രാടം. തിരുവോണത്തിനാവശ്യമായ സാധനങ്ങള്‍ക്കായുള്ള അവസാന വട്ട അലച്ചിലിലാണ് മലയാളികള്‍. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ ഓണം.

Full View

നാളെയാണ് തിരുവോണം. തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ദിവസമായതിനാല്‍ ഓണം ആഘോഷിക്കാനുള്ള സാമഗ്രികള്‍ ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിലായിരിക്കും സാധാരണ മലയാളികള്‍. പക്ഷേ ഇത്തവണ മിക്ക കുടുംബങ്ങളും ക്യാമ്പിലും ചിലര്‍ വീടുകളിലേക്ക് മടങ്ങുന്നതിന്റെ തിരക്കിലുമായതിനാല്‍ ഓണം ആഘോഷങ്ങള്‍ക്ക് പകിട്ട് കുറയും. ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കുന്നുണ്ട്.

Tags:    

Similar News