നീലക്കുറിഞ്ഞി പൂവിട്ടു, ഇടുക്കിയിലേക്ക് സഞ്ചാരികള്‍ എത്തിതുടങ്ങി

പ്രളയകാലത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പഴങ്കഥയാവുകയാണ്. മടിച്ചു നിന്ന വിനോദസഞ്ചാരികള്‍ ഇടുക്കിയിലേക്ക് വീണ്ടും എത്തിത്തുടങ്ങി

Update: 2018-09-06 09:27 GMT

പ്രളയം മുറിവേല്‍പ്പിച്ചിട്ടും ഇടുക്കി വീണ്ടും സുന്ദരിയായി തുടങ്ങി. മൂന്നാര്‍ കാത്തിരുന്ന നീലക്കുറിഞ്ഞി വസന്തം മൊട്ടിട്ടതോടെ നീലവസന്തം കാണാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറിലും, രാജമലയിലും എത്തിതുടങ്ങി. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മലനിരകളില്‍ നീലക്കുറിഞ്ഞി പൂക്കും. നവംബര്‍ ആദ്യം വരെ നീലക്കുറിഞ്ഞി പൂവിടുമെന്നാണ് വനവകുപ്പിന്റെ കണക്കുകൂട്ടല്‍.

Full View

പ്രളയകാലത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പഴങ്കഥയാവുകയാണ്. മടിച്ചു നിന്ന വിനോദസഞ്ചാരികള്‍ ഇടുക്കിയിലേക്ക് വീണ്ടും എത്തിത്തുടങ്ങി. സര്‍ക്കാരും, തദ്ദേശസ്ഥാപനങ്ങളും നിരവധി മുന്നൊരുക്കള്‍ നടത്തി കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തവും പൂവിട്ടുതുടങ്ങി. പ്രളയകാലത്ത് നിരവധി ടൂര്‍ പാക്കേജുകള്‍ റദ്ദാക്കപ്പെട്ടെങ്കിലും സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഇടുക്കിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.

Advertising
Advertising

മൂന്നാറില്‍നിന്ന് രാജമലയിലേക്കുള്ള വഴിയിലെ പെരിയാവാര പാലം തകര്‍ന്നെങ്കിലും സമാന്തരപാതയുടെ നിര്‍മ്മാണം ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. മറ്റ് സംസ്ഥാന ദേശീയ പാതകളിലും നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരികയാണ്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലും വട്ടവട, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തിലും പട്ടുശേരി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുമൊക്കെയാണ് നീലക്കുറിഞ്ഞി പൂവിട്ടുതുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഏറെ വരുമാനം പ്രതീക്ഷിച്ചിരുന്ന നീലവസന്തം പൂവിട്ടതോടെ തകര്‍ന്നുപോയ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്കും ചിറകുമുളച്ചു.

Tags:    

Similar News