സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

കേന്ദ്രപൂളില്‍ നിന്നും കൂടംകുളത്തു നിന്നുമുള്ള വൈദ്യുതിയില്‍ 466 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടാതെ ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, പന്നിയാര്‍ തുടങ്ങി കേരളത്തിലെ ഏതാനും നിലയങ്ങളും

Update: 2018-09-06 12:31 GMT

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുമുള്ള സമയങ്ങളിലാകും നിയന്ത്രണം. കേന്ദ്രപൂളില്‍ നിന്നും കൂടംകുളത്തു നിന്നുമുള്ള വൈദ്യുതിയില്‍ 466 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.

കൂടാതെ ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, പന്നിയാര്‍ തുടങ്ങി കേരളത്തിലെ ഏതാനും നിലയങ്ങളും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ 700 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്.

Full ViewFull View
Tags:    

Similar News