ചാരക്കേസ് സുപ്രീംകോടതി വിധിയോട് പ്രതികരിക്കില്ലെന്ന് എം.എം ഹസന്‍
വിധി കോണ്‍ഗ്രസിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍
Update: 2018-09-15 10:18 GMT
ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതിവിധിയോട് പ്രതികരിക്കാതെ കെ.പി.സി.സി. വിധി കോണ്‍ഗ്രസിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കരുണാകരന്റെ മക്കളുടെ പ്രതികരണങ്ങളെക്കുറിച്ച് അവരോട് ചോദിക്കണമെന്നും ഹസന്‍ പറഞ്ഞു. പ്രളയ ദുരന്തത്തിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാരിന്റെ പിരിവ് ദുരന്തമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധിയെക്കുറിച്ച ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് കൃത്യമായ ഒഴിഞ്ഞു മാറ്റമായിരുന്നു കെപിസിസി പ്രസിഡന്റിന്റേത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പറഞ്ഞ എം.എം ഹസന്‍ ദുരിതാശ്വാത്തിനായുള്ള സര്‍ക്കാര്‍ പിരിവിനെതിരെ രൂക്ഷമായി പ്രതികരിച്ചു.