മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് മരണം
കെ.എസ്.ആര്‍.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ചാണ് അപകടം. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തെന്നാടന്‍ ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി മാളിയേക്കല്‍ അഹമ്മത് കബീര്‍ മാനു തങ്ങള്‍ എന്നിവരാണ് മരിച്ചത്.
Update: 2018-09-16 06:04 GMT
മലപ്പുറം പാണ്ടിക്കാട് വാഹനാപകടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സും, കാറും കൂട്ടിയിടിച്ചാണ് അപകടം. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തെന്നാടന്‍ ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി മാളിയേക്കല്‍ അഹമ്മത് കബീര്‍ മാനു തങ്ങള്‍ എന്നിവരാണ് മരിച്ചത്. പട്ടിക്കാട് വടപുറം സംസ്ഥാന പാതയില്‍ ഒറവുപുറം ജി.യു.പി സ്‌കുളിന് സമീപം രാവിലെ 6.30 നാണ് അപകടമുണ്ടായത്.