കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍ന്നു

രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കാന്‍ സര്‍വ്വകലാശാല തയ്യാറായത്

Update: 2018-09-18 14:02 GMT

കാസര്‍കോട്ടെ കേന്ദ്ര കേരള സര്‍വ്വകലാശാലയിലെ(സി.യു.കെ) വിദ്യാര്‍ഥി സമരം ഒത്തുതീര്‍ന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ ഭാഗികമായി അംഗീകരിച്ചതോടെയാണ് സമരം തീര്‍ന്നത്. പി. കരുണാകരന്‍ എം.പിയുടെ സാനിധ്യത്തില്‍ സര്‍വ്വകലാശാല അധികൃതരും വിദ്യാര്‍ഥി നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കാന്‍ സര്‍വ്വകലാശാല തയ്യാറായത്.

ഡോ. പ്രസാദ് പന്ന്യനെതിരെ എടുത്ത നടപടി അദ്ദേഹത്തിന്റെ വിശദീകരണം കേട്ടശേഷം പുനഃപരിശോധിക്കുമെന്നും അഖിലിനെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ നടപടി എക്സിക്കൂട്ടീവ് യോഗം ചര്‍ച്ച ചെയ്ത് നടപടി പരിശോധിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

Advertising
Advertising

ये भी पà¥�ें- പ്രസാദ് പന്ന്യന്‍ വിദ്യാര്‍ത്ഥികളെ സമരം ചെയ്യാനായി പ്രേരിപ്പിച്ചെന്ന് കേന്ദ്ര സര്‍വകലാശാല

സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയും, ഗംഗോത്രി നാഗരാജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നല്‍‌കിയ പൊലീസ് കേസും പിന്‍വലിക്കും. അദ്ദേഹത്തിന് ഗവേഷണം പുര്‍ത്തിയാക്കുന്നതിനുള്ള അവസരം ഉണ്ടാക്കുവാനും ധാരണയായി. പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Full View

സര്‍വ്വകലാശാലയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സമിതിയുണ്ടാക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ തള്ളി. അഭിപ്രായ പ്രകടനം നടത്താന്‍ സര്‍വ്വകലാശാലയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്ന ഉത്തരവ് പിന്‍വലിക്കാനും അധികൃതര്‍ തയ്യാറായില്ല.

Tags:    

Similar News