കോഴിക്കോടിന്റെ നെല്ലറയായ ആവളപ്പാണ്ടിപ്പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു: നീക്കം ഗെയില്‍ പദ്ധതിയുടെ മറവില്‍

Update: 2018-09-23 02:26 GMT

കോഴിക്കോടിന്റെ നെല്ലറയായ ആവളപാണ്ടി പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു. ഗെയില്‍ പദ്ധതിയുടെ മറവിലാണ് പാടത്തിന്റെ നടുവിലൂടെ മണ്ണിട്ട് പോകുന്നത്. മൂന്ന് മാസം മുമ്പ് പാടം നികത്തുന്നത് മീഡിയാവണ്‍ വാര്‍ത്ത ചെയ്തതിനെത്തുടര്‍ന്ന് ക്യഷിമന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു.

‘ഗെയിലിന് എന്തുമാകോമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത് വെറുതെയല്ലെന്ന് തോന്നും ആവളപാണ്ടി പാടങ്ങള്‍ കാണുമ്പോള്‍. നാല് വശത്ത് നിന്നും മണ്ണിട്ട് വരുകയാണ്. ഏകദേശം പകുതി നികത്തി കഴിഞ്ഞു. പാടം രണ്ടായി മുറിഞ്ഞ അവസ്ഥയാണ്. ഇനി ഇവിടെ ക്യഷി ചെയ്യുക അസാധ്യമാണ്’; നാട്ടുകാരനായ അഖില്‍ പറയുന്നു.

നാട്ടുകാരുടെ എതിര്‍പ്പ് കണ്ടില്ലന്ന് നടിക്കുകയാണ് പോലീസും, റവന്യൂ ഉദ്യോഗസ്ഥരും.

Full View
Tags:    

Similar News