വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇന്ന് രാവിലെയാണ് വയനാട് പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ സ്വദേശി രാമദാസിനെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Update: 2018-09-25 11:22 GMT

കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വയനാട് പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ രാമദാസാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലുമായി അഞ്ച് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് വയനാട് പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ സ്വദേശി രാമദാസിനെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ഷകനായ ഇദ്ദേഹത്തിന് വിവിധയിടങ്ങളില്‍ നിന്നായി അഞ്ച് ലക്ഷം രൂപയിലധികം കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

Full View

കഴിഞ്ഞ ദിവസങ്ങളില്‍ കടബാധ്യതമൂലം ഇദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാവാം ആത്മഹത്യക്ക് കാരണമായതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പുല്‍പ്പള്ളി അര്‍ബന്‍ ബാങ്ക്, പിന്നോക്ക വികസന കോര്‍പ്പറേഷന്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നത്.

Tags:    

Similar News