റോഡ് പണി വൈകിയപ്പോള്‍ സത്താര്‍ പ്രതിഷേധിച്ചത് ഇങ്ങനെ...

തലശേരി ഒ.വി റോഡ് നവീകരണം വൈകുന്നതിലും രൂക്ഷമായ പൊടിശല്യത്തിനെതിരെയും പ്രതിഷേധിച്ച് സത്താര്‍ എന്ന ചെറുപ്പക്കാരനാണ് ബഹുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

Update: 2018-09-25 13:34 GMT
Advertising

റോഡ് പണി വൈകുന്നതിനെതിരെ പലതരം പ്രതിഷേധങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ വൈകുന്ന റോഡ് പണിക്കെതിരെ ഒരാള്‍ ആത്മഹത്യാ ശ്രമം നടത്തി പ്രതിഷേധിക്കുന്ന കാഴ്ച ആദ്യമായിട്ടാവും. തലശേരി ഒ.വി റോഡ് നവീകരണം വൈകുന്നതിലും രൂക്ഷമായ പൊടിശല്യത്തിനെതിരെയും പ്രതിഷേധിച്ച് സത്താര്‍ എന്ന ചെറുപ്പക്കാരനാണ് ബഹുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

റോഡിന്റെ പണി തുടങ്ങിയിട്ട് കാലം ഏറെയായി. പണിയിങ്ങനെ നീണ്ടതോടെ പൊടി കാരണം ജനത്തിന് ജീവിക്കാന്‍ വയ്യന്നായി. പലരോടും പലവട്ടം പറഞ്ഞിട്ടും പരിഹാരമാകാതെ വന്നതോടെ പണി മുടക്കികള്‍ക്ക് ഒരു പണി കൊടുക്കാമെന്ന തീരുമാനത്തിലെത്തി. അങ്ങനെയാണ് തലശേരിയിലെ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരിക്കോളി സത്താര്‍ ആത്മഹത്യാ ഭീഷണിയുമായി നഗരത്തിലെ നാല് നില കെട്ടിടത്തിന് മുകളില്‍ കയറിയത്. എന്തായാലും ഒടുവില്‍ ഒരു മണിക്കൂര്‍ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് സത്താറിനെ താഴെയിറക്കി.

Full View

ഒ.വി റോഡിലെ മൂന്ന് ഹോട്ടലുകളില്‍ നിന്നായി വാങ്ങിയ പഴംപൊരിയുമായിട്ടായിരുന്നു സത്താര്‍ ആത്മഹത്യാ പ്രതിഷേധത്തിനിറങ്ങിയത്. റോഡിലെ പൊടിയടിഞ്ഞ പഴം പൊരിയും ഇത് കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് പൊലീസിനും ഫയര്‍ ഫോഴ്സിനും നാട്ടുകാര്‍ക്കും വിശദമായ ഒരു ക്ലാസ് കൂടി നല്‍കിയ ശേഷമാണ് സത്താര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Tags:    

Similar News