പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘമെത്തി

മൂന്നംഗ സംഘമാണ് സര്‍വകലാശാലയില്‍ എത്തിയത് . ഗേറ്റിന് സമീപം അനുകൂല പോസറ്റര്‍ പതിച്ചു. 

Update: 2018-09-26 08:18 GMT

വയനാട് പൂക്കോട് വെറ്ററനറി സര്‍വകലാശാല ആസ്ഥാനത്ത് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സായുധസംഘമെത്തി. മൂന്നംഗ സംഘം സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

Full View

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഒരു സ്ത്രീ ഉള്‍പ്പെടുന്ന മൂന്നംഗ സായുധസംഘം പൂക്കോട് വെറ്ററനറി സര്‍വകലാശാല ആസ്ഥാനത്തെത്തിയത്. സര്‍വകലാശാലയുടെ പ്രധാന ഗേറ്റിന് സമീപം മവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിപ്പിച്ച സംഘം സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തു ഗേറ്റിന് സമീപം ഉപേക്ഷിച്ചതിന് ശേഷം മടങ്ങുകയായിരുന്നു. പോസ്റ്ററുകള്‍ പതിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പുറത്തിറങ്ങരുതെന്ന് സംഘം പറഞ്ഞതായി ജീവനക്കാരന്‍ പറഞ്ഞു.

സംഭവ സ്ഥലത്ത് ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിവരികയാണ്. ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സംശയിക്കപ്പെട്ട വൈത്തിരി മേഖലയിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.

Tags:    

Similar News