കൊള്ളപ്പലിശ ഇടപാട്; മഹാരാജിനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കസ്റ്റഡി അപേക്ഷ പണിഗണിക്കുന്നതിനിടെ തോപ്പുംപടി കോടതിയിൽ നടകിയ രംഗങ്ങൾ അരങ്ങേറി

Update: 2018-10-01 09:08 GMT

അഞ്ഞൂറ് കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ ചെന്നൈ സ്വദേശി മഹാരാജിനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷ പണിഗണിക്കുന്നതിനിടെ തോപ്പുംപടി കോടതിയിൽ നടകിയ രംഗങ്ങൾ അരങ്ങേറി. അനുമതിയില്ലാതെ പ്രോസിക്യൂട്ടര്‍ വാദം നടത്തിയതോടെ കോടതി നിർത്തിവച്ചു മജിസ്ട്രേറ്റ് ചേംബറിലേക്ക് പോയി.

പള്ളുരുത്തി സി.എെയും സംഘവും തമിഴ്നാട്ടിലില്‍ നിന്നും കസ്റ്റഡിയിൽ എടുത്ത മഹാരാജയെ ഇന്നലെ തോപ്പുംപടി മജിസ്‌ട്രേട് ജാമ്യത്തിൽ വിട്ടിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന‍് എത്താത്തിനെ തുടര്‍ന്നായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പോലീസിന്റെ കസ്റ്റഡി അപേഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം. രാവിലെ കേസ് പരിഗണിച്ച കോടതി പത്തു ദിവസം കസ്റ്റഡി അനുവദിച്ചു. മൂന്നു ദിവസം കസ്റ്റഡിയിൽ വയ്‌ക്കേണ്ട ആവശ്യമേ ഉള്ളു എന്ന പ്രതിഭാഗം വാദം നിരാകരിച്ചാണ് പത്തു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Advertising
Advertising

Full View

കസ്റ്റഡിയില്‍ വിട്ട ശേഷവും തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍ കസ്റ്റഡി അനുവദിച്ചതിനാൽ തുടർവാദം അനുവദിക്കാനാവില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. വിശദവാദം ഈ ഘട്ടത്തിൽ ആവില്ല. വലിയ മാനങ്ങളുള്ള തട്ടിപ്പാണെന്നും സർക്കാർ ഭാഗം കേൾക്കണമെന്നും പ്രോസിക്യുട്ടർ അവർത്തിച്ചു. കോടതിയെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേട് കോടതി നടപടികൾ നിർത്തിവച്ചു ചേമ്പറിലേക്ക് പോയി.

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങലിലായി 500 കോടി രൂപയുടെ കൊള്ളപ്പണ ഇടപാട് നടത്തി എന്നാണ് മഹാരാജക്കെതിരായ കേസ്. സംഘത്തിന്‍റെ വലയിൽപെട്ട കൊച്ചി സ്വദേശി ഫിലിപ് ജേക്കബ് എന്നയാളുടെ പരാതിയാണ് അറസ്റ്റ്.

Tags:    

Similar News