ബ്രൂവറി: പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല; എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ് 11 ന് മണ്ഡലങ്ങളില്‍ ധര്‍ണ; 23 ന് സെക്രട്ടറിയേറ്റ് കളകട്രേറ്റ് മാര്‍ച്ച്. മന്ത്രി ടി. പി രാമകൃഷ്ണന്‍ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല.

Update: 2018-10-08 13:29 GMT

ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കിയെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷം. ബ്രൂവറി ആരോപണത്തില്‍ സര്‍ക്കാറിനെതിരെ ഒക്ടോബര്‍ 11ന് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് ധര്‍ണ നടത്തും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.

ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് നിയമവിധേയമായിട്ടാണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതി കൈയ്യോടെ പിടികൂടുകയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നതുംകൊണ്ടാണ് അനുമതി റദ്ദാക്കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എക്സൈസ് മന്ത്രിയുടെ രാജിവരെ പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

ആദ്യ ഘട്ടത്തില്‍ ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ അനുമതി റദ്ദാക്കിയത് ബ്രൂവറി വിഷയത്തിലെ ആദ്യ ഘട്ട വിജയമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. ഇടപാടില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നു. അന്വേഷണം വരെ പ്രക്ഷോഭം തുടരും. മൈക്രോ ബ്രൂവറിയും ബിയര്‍ പബുകളും തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണവും ചെന്നിത്തല ഉന്നയിച്ചു.

Full View

സെപ്റ്റംബര്‍ 26നാണ് ബ്രൂവറി ഡിസ്റ്റലറി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും അഴിമതിയുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല വാര്‍ത്താ സമ്മേളനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇടപാട് സംബന്ധിച്ച നിരവധി രേഖകളും വിവരങ്ങളം പുറത്തുവന്നു.

Tags:    

Similar News