ജീവനില്‍ കൊതിയുള്ളതുകൊണ്ടാ ഹെല്‍മറ്റെടുത്തതെന്ന് പൊലീസുകാരന്‍

സമരാനുകൂലികള്‍ ഏറ്റെടുത്തതോടെ പൊലീസുകാരന്റെ ‘ഹെല്‍മറ്റ് മോഷണം’ വൈറലായിരുന്നു.

Update: 2018-10-18 10:38 GMT

ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസുകാരന്‍ ഹെല്‍മറ്റ് മോഷ്ടിച്ചെന്ന നിലയില്‍ വലിയ തോതില്‍ പ്രചരണമുണ്ടായിരുന്നു. സമരാനുകൂലികള്‍ ഏറ്റെടുത്തതോടെ പൊലീസുകാരന്റെ ‘ഹെല്‍മറ്റ് മോഷണം’ വൈറലായി. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാരന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഗസ്റ്റിന്‍ ജോസഫിന്റെ വിശദീകരണം വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

‘ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല.

Advertising
Advertising

പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല. എന്റെ കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.

ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്’

Tags:    

Similar News