താരാട്ട് പാടികൊടുത്താല്‍ ആനയും ഉറങ്ങും: പാപ്പാന്റെ ‘അല്ലിയിളം പൂവോ’ കേട്ട് ഉറങ്ങുന്ന ആനയുടെ വീഡിയോ വൈറല്‍

പാപ്പാന്‍ പാട്ടുപാടി തുമ്പികൈ ഉഴിഞ്ഞുകൊടുത്ത്, മുഖത്തോട് മുഖം ചേര്‍ത്ത് കിടന്നതോടെ ഉറക്കത്തിലേക്ക് വഴുതി വീണുപോയി ഈ ആന

Update: 2018-10-24 04:52 GMT

താരാട്ട് പാട്ടുകേട്ട് ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. പെറ്റായി വളര്‍ത്തുന്ന പൂച്ചക്കുഞ്ഞിനെയും പട്ടിക്കുട്ടിയെയും വരെ താരാട്ട് പാട്ടുപാടി ഉറക്കുന്നവരാണ് നമ്മള്‍... പക്ഷേ ഇവിടെ താരാട്ടുപാട്ടുകേട്ട് ഉറങ്ങിപ്പോയത് മനുഷ്യനോ, പട്ടിയോ പൂച്ചയോ ഒന്നുമല്ല. കരയിലെ ഏറ്റവും വലിയ മൃഗം, ഒരു കുട്ടിക്കൊമ്പനാണ്, പാപ്പാന്‍ പാട്ടുപാടി തുമ്പികൈ ഉഴിഞ്ഞുകൊടുത്ത്, മുഖത്തോട് മുഖം ചേര്‍ത്ത് കിടന്നതോടെ ഉറക്കത്തിലേക്ക് വഴുതി വീണത്.

മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന പാട്ടാണ് യുവാവ് പാടുന്നത്. അനുസരണയോടെ ഇടയ്ക്ക് വാലൊക്കെ ഒന്ന് ആട്ടി അനങ്ങാതെ കിടക്കുന്നുണ്ട് ആ ആന.

Advertising
Advertising

പക്ഷേ അതിലും കൌതുകം ചൈനയിലെ ഒരു വാര്‍ത്ത ചാനല്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കേരളത്തിലാണെന്ന് അവര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ട് പറഞ്ഞിട്ടുണ്ടെന്നല്ലാതെ, ആരാണ് ഈ പാപ്പാനെന്നോ, കേരളത്തിലെവിടെ വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല.

Tags:    

Similar News