അയ്യപ്പനെ ഉന്മൂലനം ചെയ്യാനാണ് സി.പി.എം ശ്രമമെന്ന് ബി.ജെ.പി

പൊലീസ് നടപടിക്കെതിരെ രൂക്ഷം വിമര്‍ശമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നത്. 

Update: 2018-10-26 13:55 GMT

ശബരിമല അക്രമങ്ങളുടെ പേരിലുള്ള പൊലീസ് നടപടിക്കെതിരെ എന്‍.എസ്.എസും ബി.ജെ.പിയും രംഗത്ത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടിയാണ് ഉണ്ടാകുന്നതെന്നാണ് എന്‍.എസ്.എസ് വിമര്‍ശം. അയ്യപ്പനെ ഉന്മൂലനം ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പിയും ആരോപിച്ചു.

പൊലീസ് നടപടിക്കെതിരെ രൂക്ഷം വിമര്‍ശമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നത്. വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കാത്ത സർക്കാർ അടിയന്തരാവസ്ഥയ്ക്കു തുല്യമായ തരത്തിൽ വിശ്വാസികൾക്കെതിരെ പൊലീസ് നടപടികളുമായി നീങ്ങുകയാണ്. പന്തളം കൊട്ടാരത്തെയും അവകാശികളെയും തന്ത്രിപ്രമുഖരെയും വിലകുറഞ്ഞ ഭാഷയിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യസർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും നായർ സർവീസ് സൊസൈറ്റി വ്യക്തമാക്കി.

Full View

അയ്യപ്പനെ ഉന്മൂലനം ചെയ്യാന്‍ സി.പി.എം ശ്രമിക്കുന്നവെന്നാണ് ബി.ജെ.പി ആരോപണം. തന്ത്രിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അഖില കേരള തന്ത്രി മണ്ഡലവും രംഗത്തെത്തി. ക്ഷേത്രാചാരങ്ങളുടെ വിഷയത്തിൽ തന്ത്രിയുടെ തീരുമാനത്തില്‍ കോടതിക്ക് പോലും ഇടപെടാനാകില്ല. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നിലപാട് സംസ്കാരത്തിന്‍റെ അധപതനമാണെന്നും തന്ത്രി മണ്ഡലം കുറ്റപ്പെടുത്തി.

Tags:    

Similar News