“പൊലീസ് നല്ല തയ്യാറെടുപ്പിലാണ്, ഞങ്ങളും”; രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയിലേക്ക് 

ശബരിമലയിലേക്ക് പോകുന്നതിനിടെ നിലക്കലില്‍ നിന്നും പമ്പയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്

Update: 2018-11-04 02:49 GMT

ശബരിമല നട നാളെ തുറക്കാനിരിക്കെ യുവതി പ്രവേശനം തടയാന്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയിലേക്ക്. ശബരിമലയിലേക്ക് പോകുന്നതിനിടെ നിലക്കലില്‍ നിന്നും പമ്പയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

"കഴിഞ്ഞ ത‌വണ അഞ്ച് ദിവസം പ്രതിരോധിച്ചതുപോലെ ഇനിയും ഒരു ദിവസം കൂടി നമ്മള്‍ അയ്യപ്പഭക്തന്മാര്‍ക്ക് പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഒരുപക്ഷേ ചരിത്ര വിജയമാണ് നമ്മളെ കാത്തിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും", എന്നാണ് രാഹുല്‍ ഒരു വീഡിയോയില്‍ പറഞ്ഞത്.

അടുത്ത വീഡിയോ പമ്പ പൊലീസ് സ്റ്റേഷന് മുന്‍പില്‍ നിന്നുമാണ്. പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്, പൊലീസുകാരെ പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണ് എന്നാണ് രാഹുല്‍ പറഞ്ഞത്.

Advertising
Advertising

Reached Sabarimala on November 3rd, 9 30 am #SaveSabarimala

Posted by Rahul Easwar on Saturday, November 3, 2018
Tags:    

Similar News