‘ആചാരലംഘനം നടത്തിയിട്ടില്ല; പതിനെട്ടാംപടി കയറിയത് ചടങ്ങിനായി’ ശങ്കരദാസ്

ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ട. ദേവസ്വം ബോര്‍ഡിന്‍റെ പ്രതിനിധി ആയാണ് അവിടെ പോയത്.

Update: 2018-11-07 06:36 GMT

ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ദേവസ്വംബോര്‍ഡ് അംഗം ശങ്കരദാസ്. ചടങ്ങിനായാണ് പതിനെട്ടാംപടി കയറിയത്. ചടങ്ങിന് വേണ്ടി ദേവസ്വംബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കയറാറുണ്ട്. ആചാരവും ചടങ്ങും രണ്ടാണ്. ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ട. ദേവസ്വം ബോര്‍ഡിന്‍റെ പ്രതിനിധി ആയാണ് അവിടെ പോയത്. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണെന്നും ശങ്കരദാസ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

Full View
Tags:    

Similar News