നെയ്യാറ്റിന്‍കര കൊലപാതകം; ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ ബന്ധു വീടുകളില്‍ പൊലീസ് പരിശോധന

ഹരികുമാര്‍ ഒളിവില്‍ കഴിയുന്നത് പൊലീസിന്‍റെയും സിപിഎമ്മിന്‍റെയും സഹായത്തോടെയെന്ന് ചെന്നിത്തല പറഞ്ഞു

Update: 2018-11-10 10:19 GMT

നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. ഹരികുമാറിന്റെ സഹോദരനോടും രക്ഷപ്പെടാൻ സഹായിച്ച ബിനുവിന്റെ മകനോടും ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകി. അതേസമയം സനലിന്റെ കുടുംബം അന്വേഷണ സംഘത്തലവനെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെയും രക്ഷപ്പെടാൻ സഹായിച്ച ജ്വല്ലറിയുടമ ബിനുവിന്റെയും ഫോണ് രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിന്റെ സഹോദരനോടും ബിനുവിന്റെ മകനോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയത്.

Advertising
Advertising

ഇരുവരുടെയും ബന്ധുവീട്ടുകൾ കേന്ദ്രീകരിച്ച് രാവിലെ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പി എവിടെയുണ്ടെന്ന കാര്യത്തിൽ വ്യക്തമായ സൂചന ലഭിച്ചില്ല. കേരളം വിട്ടിരിക്കാമെന്ന അനുമാനത്തിൽ തന്നെയാണ് അന്വേഷണ സംഘം. അതേസമയം അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി ആന്റണിയെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.

Full View

പോലീസ് തന്നെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹരികുമാര്‍ ഒളിവില്‍ കഴിയുന്നത് പൊലീസിന്‍റെയും സിപിഎമ്മിന്‍റെയും സഹായത്തോടെയെന്നും ചെന്നിത്തല പറഞ്ഞു. ഈമാസം 14നാണ് പ്രതി ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുക.

ये भी पà¥�ें- ബി.ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു

Tags:    

Similar News