ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടണമെന്ന് യു.ഡി.എഫ്; സാവകാശ ഹരജി നല്‍കാനാവില്ലെന്ന് മന്ത്രി

വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് യു.ഡി.എഫ് തീരുമാനം. സാവകാശ ഹരജി സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Update: 2018-11-15 06:34 GMT

ശബരിമല യുവതി പ്രവേശനത്തില്‍ സാവകാശ ഹരജിയുടെ സാധ്യത തേടുമെന്ന ദേവസ്വം കമ്മീഷണറുടെ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍. സാവകാശ ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. സര്‍വക്ഷി യോഗത്തില്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ബോര്‍ഡിനെ നിയന്ത്രിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം തേടാന്‍ ശ്രമിക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് പറഞ്ഞത്. ഈ നിലപാടാണ് ദേവസ്വം പ്രസിഡന്‍റ് തള്ളിയത്. സാവകാശ ഹരജി സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Advertising
Advertising

വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് യു.ഡി.എഫ് തീരുമാനം. സമവായത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചു.

ये भी पà¥�ें- തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് 

Full View
Tags:    

Similar News