ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് ആര്‍.എസ്.എസ് നേതാവിന്റെ പുസ്തകം

പണ്ട് കാലത്ത് തീര്‍ത്ഥാടനം കഠിനമായിരുന്നു. എന്നാല്‍ ഇന്ന് സൌകര്യം വര്‍ധിച്ചു. ആധ്യാത്മികമായി പുരുഷന്‍മാര്‍ക്ക് എത്ര ഉയരാന്‍ പറ്റുമോ അത്രയും സ്ത്രീക്കും സാധിക്കും. 

Update: 2018-11-16 08:29 GMT
Advertising

ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരെ സംഘപരിവാര്‍ സമരം നടത്തുന്പോള്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ് നേതാവിന്റെ പുസ്തകം വീണ്ടും ചര്‍ച്ചയാവുന്നു. ആര്‍.എസ്.എസ് മുന്‍ അഖിലഭാരതീയ ബൌദ്ധിക് പ്രമുഖ് ആര്‍ ഹരിയുടെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പുസ്തകത്തിലാണ് യുവതി പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന വാദം ശക്തമായി മുന്നോട്ട് വെയ്ക്കുന്നത്. നൈഷ്ഠിക ബ്രഹമചര്യം മറയാക്കുകയാണെന്നും സ്ത്രീകളുടെ ദര്‍ശന സ്വാതന്ത്രം പുരുഷന്‍മാരുടെ അവകാശമല്ലെന്നതടക്കമുള്ള വാദങ്ങളാണ് ആര്‍.എസ്.എസ് നേതാവ് പുസ്തകത്തില്‍ മുന്നോട്ട് വെയ്ക്കുന്നത്.

സ്ത്രീകളുടെ ജീവതസാഹചര്യങ്ങള്‍ മാറിയതായും പ്രായഭേദമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ഹിന്ദു സമുദായത്തിന്റെ ആദ്ധ്യാത്മകിക നിലവാരം വര്‍ധിക്കുമെന്നുമാണ് മാറ്റുവന്‍ ചട്ടങ്ങളെ എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരനായ ആര്‍.എസ്.എസ് മുന്‍ ദേശീയ നേതാവ് ആര്‍ ഹരി നിരീക്ഷിക്കുന്നത്.

പണ്ട് കാലത്ത് തീര്‍ത്ഥാടനം കഠിനമായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. സൌകര്യം വര്‍ധിച്ചു. ദര്‍ശന സാതന്ത്ര്യം പുരുഷന്റെ ഔദാര്യമല്ല, ആധ്യാത്മികമായി പുരുഷന്‍മാര്‍ക്ക് എത്ര ഉയരാന്‍ പറ്റുമോ അത്രയും സ്ത്രീക്കും സാധിക്കും. സ്ത്രീകള്‍ പ്രവേശിപ്പിച്ചാല്‍ അയപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തകരും എന്ന വാദം പാരാജിതന്റെ വേദാന്തമാണ് തുടങ്ങിയ നിര്‍ണായകമായ വാദങ്ങളും പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ മുന്നോട്ട് വെയ്ക്കുന്നു.

Full View

സാമാന്യ മനുഷ്യനെ അളക്കുന്ന അളവ് കോല്‍ കൊണ്ട് അയ്യപ്പനെ അളക്കരുതെന്നും യുവതി പ്രവേശനത്തിന് എതിര് നില്‍ക്കുന്നവരെ പുസ്തകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് എല്ലാം ദിവസവും ദര്‍ശനം ഒരുക്കണമെന്ന ആവശ്യപ്പെടുന്ന ആര്‍.എസ്.എസ് നേതാവ് ശബരിമല വിഷയത്തിന്റെ പരിഹാരം സംഘര്‍ഷവും സമരവുമല്ല സമന്വയമാണെന്നും വിശദീകരിക്കുന്നു. നിലവില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം വീണ്ടും ചര്‍ച്ചയാവുന്നത്.

Tags:    

Similar News