കരിപ്പൂര്‍ സ്വര്‍ണ്ണകടത്ത് കേസ്: എം.എല്‍.എമാരുടെ കത്ത് വിവാദത്തില്‍
പിതാവിന്‍റെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയതെന്ന് എം.എല്‍.എമാര്‍
Update: 2018-11-25 06:45 GMT
കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി എം.എല്‍.എമാരായ കാരാട്ട് റസാഖും പി.ടി.എ റഹീമും ആഭ്യന്തര വകുപ്പിനെ സമീപിച്ചു. രണ്ടാം പ്രതി അബുലൈസിന്‍റെ കരുതല്‍ തടങ്കല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കത്ത് നല്‍കി.
എന്നാല്‍ അബുലൈസിന്റെ പിതാവിന്റെ നിവേദനം ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നുവെന്നാണ് എം.എല്‍.എമാരുടെ വിശദീകരണം. പ്രതിക്ക് വേണ്ടി ഇരുവരും ഇടപെട്ടത് ഡി.ആര്‍.ഐ സ്ഥിരീകരിച്ചു.