പൊലീസ് നിയന്ത്രണം ഒഴിവാക്കിയത് ഗുണമായി; ശബരിമലയിൽ കെ.എസ്.ആർ.ടി.സി സർവീസുകളിൽ വർധന

ഇന്നലെ മാത്രം 700 ലേറെ സർവീസുകളാണ് നടത്തിയത്. മുൻ ദിവസങ്ങളിലെതിനെ അപേക്ഷിച്ച് വരുമാനത്തിലും വർധനവുണ്ടായിട്ടുണ്ട്

Update: 2018-11-27 03:21 GMT

പൊലീസ് നിയന്ത്രണം ഒഴിവാക്കിയതോടെ ശബരിമലയിൽ കെ.എസ്.ആർ.ടി.സി സർവീസുകളിൽ വർധന. ഇന്നലെ മാത്രം 700 ലേറെ സർവീസുകളാണ് നടത്തിയത്. മുൻ ദിവസങ്ങളിലെതിനെ അപേക്ഷിച്ച് വരുമാനത്തിലും വർധനവുണ്ടായിട്ടുണ്ട്.

Full View

ചെയിൻ സർവീസുകൾക്കായി 150 ബസുകളും കൂടാതെ എഴുപതിൽപരം ബസുകളുമാണ് നിലക്കലിൽ കെ.എസ്.ആ.ർ.ടി.സി ഒരുക്കിയിരുന്നത്. എന്നാൽ പോലീസിനെ സുരക്ഷാക്രമീകരണങ്ങളും നിയന്ത്രണങ്ങളും കെ.എസ്.ആർ.ടി.സിക്ക്‌ ഗുണകരമായില്ല. പൊലീസ്‌ നിയന്ത്രണം ഒഴിവാക്കിയ 21 മുതലുള്ള കണക്ക് പരിശോധിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലും സർവീസുകളിലും വൻവർധനയാണ് കണക്കാക്കപ്പെടുന്നത്. മുന്നൂറിനടുത്ത് സർവീസ് നടത്തിയിരുന്നത് പിന്നീട് പ്രതിദിനം ശരാശരി 500 മുതൽ 600 വരെ വർദ്ധിച്ചു. ഇന്നലെ മാത്രം 700 ലേറെ സർവീസുകളും നടത്താനായി.രാത്രി 12 മുതൽ പുലർച്ചെ 7 വരെയാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നത്. അത് കൊണ്ടുതന്നെ,രാത്രിയിലുൾപ്പടെ ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കിയത് കെ.എസ്.ആർ.ടി.സിക്ക് ഏറം ഗുണകരമായി.

നേരത്തെ 7 മുതൽ 12 ലക്ഷം വരെ വരുമാനമുണ്ടായിരുന്നത് നിലവിൽ 18 മുതൽ 20 ലക്ഷം വരെ ആയി വർദ്ധിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗ് കണക്കുകൾ ഇതിന് പുറമെയാണ്. തീർത്ഥാടകരുടെ വർധനവിനനുസരിച്ച് ആവിശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിച്ച് സർവീസുകൾ കൂട്ടാനാണ് അധികൃതരുടെ തീരുമാനം.

Tags:    

Similar News