ശബരിമല സ്ത്രീ പ്രവേശം; മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്

എൻ.എസ്.എസും എസ്.എൻ.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്.എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇരു സംഘടനകളും അന്തിമ തീരുമാനമെടുത്തിട്ടില്ല.

Update: 2018-12-01 01:08 GMT

ശബരിമല സ്ത്രീ പ്രവേശത്തിൽ പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇരു സംഘടനകളും അന്തിമ തീരുമാനമെടുത്തിട്ടില്ല.

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരിനെ ഏറ്റവും അധികം ആക്രമിച്ച എൻ.എസ്.എസിനും ആശ്വാസകരമായ സമീപനം സ്വീകരിച്ച എസ്.എൻ.ഡി.പിക്കും ക്ഷണമുണ്ട്. യോഗക്ഷേമ സഭാ നേതാക്കളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുയാണ് . സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ രാവിലെ മാത്രമേ തീരുമാനമെടുക്കാൻ സാധ്യതയുള്ളൂ.

Tags:    

Similar News