തനിക്കെതിരെയുള്ള വര്‍ഗീയ ആരോപണം വിലപ്പോകില്ലെന്ന് കെ. എം ഷാജി

എന്ത് വിധി വന്നാലും ഒരു ലീഗുകാരനെയും വര്‍ഗീയവാദിയാക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു

Update: 2018-12-03 02:19 GMT

തനിക്കെതിരെയുള്ള വര്‍ഗീയ ആരോപണം വിലപ്പോകില്ലെന്ന് കെ. എം ഷാജി എം.എല്‍.എ. എന്ത് വിധി വന്നാലും ഒരു ലീഗുകാരനെയും വര്‍ഗീയവാദിയാക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് കോഴിക്കോട് ബീച്ചില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.

Full View

സുപ്രിം കോടതിയുടെ സ്റ്റേ വന്നപ്പോള്‍ തന്റെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല. കള്ള നോട്ടീസ് അടിച്ചിറക്കിയവന്റെ അണപ്പല്ല് കൊഴിക്കാനാണ് തോന്നിയതെന്ന് ഷാജി പറഞ്ഞു. താന്‍ കാരണം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ലെന്നും അദേഹം പറഞ്ഞു.

Advertising
Advertising

ശബരിമല വിഷയത്തില്‍ സീറോ ആയ സുരേന്ദ്രനെ സി.പി.എം ഹീറോ ആക്കിയെന്നും കെ.എം ഷാജി പറഞ്ഞു. സംഘ് പരിവാരിനെ വളരാന്‍ സിപിഎം സഹായിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു. യൂത്ത് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങളും പി കെ ഫിറോസും നയിക്കുന്ന യുവ ജനയാത്രക്ക് കോഴിക്കോട് ബീച്ചില്‍ നല്‍കിയ സ്വീകരണ ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡി.എം.കെ എം.പി തിരുച്ചി ശിവ, മുസ്ലിം ലീഗ് ദേശിയ പ്രസിഡന്റ് ഖാദര്‍ മുഹയിദ്ദീന്‍, എം കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Tags:    

Similar News