‘പിശക് പറ്റിപ്പോയി, ശബരിമലയില്‍ സ്ത്രീകളെ തടയില്ല’; നിലപാട് മാറ്റിയതായി സി.പി സുഗതന്‍

തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാമതില്‍ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് സുഗതന്‍ നിലപാട് മാറ്റം അറിയിച്ചത്

Update: 2018-12-03 17:32 GMT

യുവതീപ്രവേശന വിഷയത്തില്‍ താന്‍ നിലപാട് മാറ്റിയതായി ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന്‍. ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയുമെന്ന തന്‍റെ പഴയ നിലപാട് ഇപ്പോള്‍ തിരുത്തിയതായാണ് സുഗതന്‍ പറഞ്ഞത്. അതേസമയം, നവോത്ഥാന വനിതാമതില്‍ സംഘാടനത്തിന്റെ ജോ. കണ്‍വീനറായി സി.പി സുഗതന്‍ തുടരും. നേരത്തെ, ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ വനിതാമതില്‍ ജോയിന്റ് കണ്‍വീനറാക്കിയതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാമതില്‍ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് സുഗതന്‍ നിലപാട് മാറ്റം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സമിതി യോഗം ചേര്‍ന്നത്. തന്‍റെ പഴയ നിലപാടില്‍ പിശക് പറ്റിയതായും, താന്‍ ഇപ്പോള്‍ അത് തിരുത്തുന്നതായും സുഗതന്‍ യോഗത്തില്‍ പറഞ്ഞു. അതിനിടെ, വനിതാമതില്‍ സംഘാടക സമിതിയുടെ ഭാഗമായി 2 അംഗ വനിത സെക്രട്ടറിയേറ്റ് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

Full View

സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ സുഗതന് പാളിച്ച പറ്റിയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഹാദിയ വിഷയത്തിലും, ശബരിമല സ്ത്രീപ്രവേശനത്തിലും നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സുഗതനെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.

Tags:    

Similar News