ശബരിമല തീര്‍ത്ഥാടനം; കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തില്‍ വർദ്ധന

വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. 

Update: 2018-12-06 02:17 GMT

ശബരിമല തീർത്ഥാടനത്തിനായി കൂടുതൽ പേര്‍ എത്തിത്തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലും വർദ്ധന. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. തീർഥാടകരുടെ വർധനവിന് അനുസരിച്ച് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ കിയോസ്‌ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.

Full View

സമീപ ദിവസങ്ങളിലെ തീർഥാടകരുടെ വർദ്ധനവാണ് കെ.എസ്.ആർ.ടി.സിക്ക് ഗുണകരമായിരിക്കുന്നത്. മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യദിനങ്ങളിൽ 300 മുതൽ 500 വരെ സർവീസ് നടത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തോളമായി വർദ്ധിച്ചു. നിലക്കൽ പമ്പ ചെയിൻ സർവീസുകളുടെ വരുമാനത്തിലും വർധനയുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ, ടിക്കറ്റ് ബുക്കിംഗിനായി തൽസമയ റിസർവേഷൻ കിയോസ്കുകളും സജ്ജീകരിച്ചു. 150ലേറെ എസി, നോൺ എസി ബസുകളാണ് നിലക്കൽ പമ്പ ചെയിൻ സർവീസിനായി ഒരുക്കിയിരുന്നത്. ഇലക്ട്രിക് ബസുകളുടെ എണ്ണം പത്താക്കി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News