ചെങ്ങോട്ടുമലയിലെ ഖനന വിരുദ്ധ സമരം കുടുതല്‍ ശക്തമാകുന്നു

ഡല്‍റ്റ ഗ്രൂപ്പിനെ ചെങ്ങോട്ട് മലയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സമര സമിതി മാര്‍ച്ച് നടത്തി

Update: 2018-12-08 03:29 GMT

കോഴിക്കോട് ചെങ്ങോട്ടുമലയിലെ ഖനന വിരുദ്ധ സമരം കുടുതല്‍ ശക്തമാകുന്നു. ഡല്‍റ്റ ഗ്രൂപ്പിനെ ചെങ്ങോട്ട് മലയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സമര സമിതി മാര്‍ച്ച് നടത്തി.

Full View

ഖനന വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ചെങ്ങോട്ട് മലയിലെ ഡല്‍റ്റ ഗ്രൂപ്പിനായി പൊളിച്ചുമാറ്റിയ കുടിവെള്ള ടാങ്ക് പുനസ്ഥാപിക്കുക,അഴിമതി നടത്തിയ വാര്‍ഡ് മെമ്പര്‍ക്കെതിരെ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡല്‍റ്റ ഗ്രൂപ്പിനെ ചെങ്ങോട്ടുമലയില്‍ ഖനനത്തിന് അനുവദിക്കില്ലെന്നാണ് സമരസമിതി നിലപാട്. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.

Tags:    

Similar News