കെ. സുരേന്ദ്രൻ ജയിൽ മോചിതനായി
ശബരിമലയിലെ ചിത്തിര ആട്ടവിശേഷ ദിവസം ദർശനത്തിനെത്തിയ സ്ത്രീയെ വധിക്കാൻ ശ്രമിച്ചു എന്നതായിരുന്നു സുരേന്ദ്രനെതിരായ കേസ്
Update: 2018-12-08 05:20 GMT
ഹൈക്കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിൽ മോചിതനായി. ജയില്‍ മോചിതനായി ഇറങ്ങുന്ന സുരേന്ദ്രന് വലിയ സ്വീകരണമാണ് പാർട്ടി ഒരുക്കിയിട്ടുള്ളത്.
ജയിലിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ.എൻ രാധാകൃഷ്ണൻ നിരാഹാരം കിടക്കുന്ന സെക്രട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ പുറത്തിറങ്ങുന്നത്. ശബരിമലയിലെ ചിത്തിര ആട്ടവിശേഷ ദിവസം ദർശനത്തിനെത്തിയ സ്ത്രീയെ വധിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.