ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാഹിന്റെ അത്ഭുതപേന...
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് എഴുതുമ്പോള്‍ പേനയില്‍ കൂടുതല്‍ ബലം പ്രയോഗിക്കേണ്ടി വരാറുണ്ട്. ഇത് അവരില്‍ മാനസികമായും ശാരീരികമായും പിരിമുറുക്കമുണ്ടാക്കുന്നു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സഹായമായ വിവിധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ മാഹിന്‍ എന്ന വിദ്യാര്‍ഥി. എഴുതാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി മാഹിന്‍ തയ്യാറാക്കിയ പേനക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് എഴുതുമ്പോള്‍ പേനയില്‍ കൂടുതല്‍ ബലം പ്രയോഗിക്കേണ്ടി വരാറുണ്ട്. ഇത് അവരില്‍ മാനസികമായും ശാരീരികമായും പിരിമുറുക്കമുണ്ടാക്കുന്നു. ഈ പ്രയാസത്തെ മറി കടക്കാനായി മാഹിന്റെ പേന ഒരു പരിധിവരെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സഹായകരമാണ്. അമിത ബലം പ്രയോഗിക്കുമ്പോള്‍ പേന ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് സൂചന നല്‍കും. ഈ സൂചനകള്‍ മനസ്സിലാക്കി പേനയില്‍ പ്രയോഗിക്കുന്ന ബലത്തില്‍ കുറവ് വരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.
പേനക്ക് പുറമെ വേറെയും ഉണ്ട് മാഹിന്‍ രൂപകല്‍പ്പന ചെയ്ത ഉപകരണങ്ങള്‍. ഫിംഗര്‍ ടാപ്പിംഗ് ടെസ്റ്റിന് ആവശ്യമായ ഉപകരണം, കുട്ടികളുടെ വിരലുകളിലെ സൂഷ്മ പേശികളിലെ ശക്തി അളക്കാനുള്ള ഉപകരണം ഇങ്ങനെ പോകുന്നു അവ. സി.ബി.എസ്.ഇ ദേശീയ ശാസ്ത്രമേളയിലുള്‍പ്പെടെ മാഹിന്‍ പെന്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. തന്റെ ഉപകരണങ്ങളുടെ പേറ്റന്റിനായുള്ള ശ്രമത്തിലാണ് മാഹിന്‍ എന്ന ഈ പ്ളസ് ടു ക്കാരന്‍.