ചരിത്രം കുറിച്ച് ആലപ്പുഴ കലോത്സവത്തിന്റെ കൊടിയിറക്കം
ആദ്യദിനം മുതൽ അവസാന ദിനം വരെ ഓരോ നിമിഷവും ഉദ്വേഗം സമ്മാനിച്ചാണ് കലോത്സവം കടന്നു പോയത്.
Update: 2018-12-10 04:33 GMT
ചരിത്രം കുറിച്ചാണ് ആലപ്പുഴ കലോത്സവത്തിന് കൊടിയിറങ്ങുന്നത്. ആദ്യദിനം മുതൽ അവസാന ദിനം വരെ ഓരോ നിമിഷവും ഉദ്വേഗം സമ്മാനിച്ചാണ് കലോത്സവം കടന്നു പോയത്. അതിജീവനത്തിന്റെ കലോത്സവം എന്ന പേര് നല്കിയാണ് ആലപ്പുഴയിൽ കൗമാര കലാമേളയുടെ കൊടി ഉയർന്നത്.
സമയക്രമം തെറ്റിയതോടെ ആദ്യ ദിനത്തിൽ മത്സരങ്ങൾ അർദ്ധരാത്രിക്ക് ശേഷവും നീണ്ടു. വിധികർത്താക്കളെ ചൊല്ലിയുള്ള തർക്കം രണ്ടാം ദിനത്തെ പ്രതിഷേധങ്ങളുടേതാക്കി. ചമയങ്ങളോടെ മത്സരാർത്ഥികൾ തെരുവിൽ ഇറങ്ങുന്നതിനും ആലപ്പുഴ കലോത്സവം സാക്ഷിയായി. മൂന്നാം ദിനം മത്സരങ്ങൾ ആരംഭിച്ചത് മുതൽ ഒന്നാം സ്ഥാനത്തിന്നു വേണ്ടിയുള്ള പോരാട്ടം കടുത്തു . ഒടുവിൽ തിങ്കളാഴ്ച പുലർച്ചെ കോഴിക്കോടിന്റെ 12 വർഷത്തെ അപരാജിത മുന്നേറ്റത്തിന് പാലക്കാട് തടയിട്ട് പുതിയ ചരിത്രം കുറിച്ചു.