ജാമ്യം റദ്ദാക്കി, രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
പമ്പ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊലീസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് നടപടി.
Update: 2018-12-15 07:32 GMT
അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം പത്തനംതിട്ട റാന്നി കോടതി റദ്ദാക്കി. പമ്പ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊലീസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് നടപടി.
പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ രാഹുല്‍ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.