ട്രാന്‍സ്ജന്‍ഡേഴ്സിനെ ശബരിമലയില്‍ വിലക്കില്ലെന്ന് പൊലീസ്
സ്ത്രീവേഷത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
ട്രാന്‍സ്ജന്‍ഡേഴ്സിനെ ശബരിമലയില്‍ വിലക്കില്ലെന്ന് പൊലീസ്. ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി നിഷേധിച്ച ട്രാന്‍സ്ജെന്‍ഡറുകള്‍ ശബരിമല നിരീക്ഷണ സമിതി അംഗമായ ഡി.ജി.പി എ ഹേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ത്രീവേഷത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. സമിതിയിലെ മറ്റംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് ഡി.ജി.പി അറിയിച്ചതായി ട്രാന്‍സ്ജന്‍ഡേഴ്സ് പറഞ്ഞു. സമിതിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണോയെന്ന് പരിശോധിക്കുമെന്ന് ഡി.ജി.പി ഹേമചന്ദ്രനും അറിയിച്ചു. ഇതേ ആവശ്യമുന്നയിച്ച് ഐ.ജി മനോജ് എബ്രഹാമിനും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സ് നിവേദനം നല്‍കി. തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് പോകാന്‍ ആഗ്രഹിക്കുന്ന ദിവസം മുന്‍കൂട്ടി അറിയിച്ചാല്‍ സംരക്ഷണം നല്‍കാമെന്ന് ഐ.ജി ഉറപ്പ് നല്‍കുകയായിരുന്നു.
ये à¤à¥€ पà¥�ें- ശബരിമല നിരീക്ഷണ സമിതിയെ സമീപിക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍; പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കി
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി കോട്ടയം കൊല്ലം എന്നിവിടങ്ങളില്‍ നിന്നുമുള്ള നാലംഗ സംഘം എരുമേലിയിലെത്തിയത്. അവന്തിക, അനന്യ, രെഞ്ജുമോൾ, തൃപ്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. എരുമേലി സ്റ്റേഷനിലെത്തി സംഘം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീ വേഷത്തിൽ ശബരിമല ദർശനം നടത്താന്‍ സാധിക്കില്ലെന്ന മറുപടിയാണ് പൊലീസില്‍ നിന്നും ലഭിച്ചത്. കൂടാതെ ചില പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മോശം പെരുമാറ്റവും ഉണ്ടായെന്നും ഇവര്‍ ആരോപിച്ചു.