കെ.എസ്.ആര്‍.ടി.സി: അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർത്ഥികള്‍ വ്യാഴാഴ്ച ജോലിക്കെത്തണം

പി.എസ്.സി നിയമനത്തിനുള്ള ഉത്തരവ് നൽകിയവരെ ഇന്ന് തന്നെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി

Update: 2018-12-18 14:42 GMT

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനത്തിനുള്ള നടപടികള്‍ തുടങ്ങി. പി.എസ്.സി നിയമനത്തിനുള്ള ഉത്തരവ് നൽകിയവരെ ഇന്ന് തന്നെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

രാവിലെ ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ചതോടെയാണ് പി.എസ്.സി നിയമന ഉത്തരവ് നല്‍കിയവരുടെ നിയമന പ്രക്രിയ കോര്‍പ്പറേഷന്‍ വേഗത്തിലാക്കിയത്. പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച 4051 ഉദ്യോഗാർത്ഥികളോടും ഈ വ്യാഴാഴ്ച ജോലിക്ക് എത്തണമെന്ന് എം.ഡി നിർദേശം നൽകി. നിയമന ഉത്തരവ് തപാൽ വഴി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഈ നടപടി.

Advertising
Advertising

കേസ് പരിഗണിച്ച ഹൈക്കോടതി നിയമനത്തിന് എന്താണ് മടിയെന്ന് ചോദിച്ചിരുന്നു. ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരാഴ്ച വേണമെന്ന് എ.ജി കോടതിയില്‍ പറഞ്ഞെങ്കിലും പരിശീലനം ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കെ.എസ്.ആര്‍.സി ഭരണഘടന ലംഘിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Full View

4071 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഇന്നലെ തന്നെ പിരിച്ചുവിട്ട് തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പറേഷന്‍ സത്യവാങ്മൂലം നൽകിയത്. എന്നാൽ കെ.എസ്.ആര്‍.ടി.സിയില്‍ വിശ്വാസമില്ലെന്നും ഉടൻ തന്നെ നിയമനം നടത്തണമെന്നുമാണ് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

Tags:    

Similar News