കെ.എസ്.ആര്‍.ടി.സി പി.എസ്.സി നിയമനം; കാലപരിധി ഇന്ന് അവസാനിക്കും
രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങൾ അറിയിക്കണമെന്നായിരുന്നു കോടതി കെ.എസ്.ആർ.ടിസിയ്ക്ക് നൽകിയിരുന്ന നിർദ്ദേശം.
Update: 2018-12-20 03:10 GMT
കെ.എസ്.ആർ.ടി.സിയിലെ എംപാനൽ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഹൈക്കോടതി നൽകിയ കാലപരിധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങൾ അറിയിക്കണമെന്നായിരുന്നു കോടതി കെ.എസ്.ആർ.ടിസിയ്ക്ക് നൽകിയിരുന്ന നിർദ്ദേശം. ഇത് അനുസരിച്ച് 4051 പേർക്കാണ് പുതുതായി നിയമനം നൽകുക. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താൽകാലിക കണ്ടക്ടർമാർ നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.