ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ നിയന്ത്രിക്കാന്‍ നിയമമില്ല; കമ്പനികള്‍ നടത്തുന്നത് വന്‍തിരിമറി

കമ്പനികള്‍ നടപ്പിലാക്കുന്ന കാര്‍ പൂള്‍, കാര്‍ ഷെയറിങ് സംവിധാനങ്ങളും നിയമവിരുദ്ധമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Update: 2018-12-20 08:30 GMT
Advertising

ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിയമമില്ലാത്തതിനാല്‍ കമ്പനികള്‍ നടത്തുന്നത് വന്‍തിരിമറി. നിലവിലെ നിയമപ്രകാരം മോട്ടോര്‍ കാറുകള്‍ക്ക് മോട്ടോര്‍ ക്യാബ് പെര്‍മിറ്റ് മാത്രമാണ് ലഭിക്കുക എന്നിരിക്കെ ഊബര്‍ ,ഒല കമ്പനികള്‍ സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുകളുടെ വ്യവസ്ഥകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. കമ്പനികള്‍ നടപ്പിലാക്കുന്ന കാര്‍ പൂള്‍, കാര്‍ ഷെയറിങ് സംവിധാനങ്ങളും നിയമവിരുദ്ധമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Full View

ഒലയും ഊബറുമടക്കമുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിട്ടിയില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കുന്നത്. മോട്ടോര്‍ വാഹനചട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്സികളെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശമില്ലാത്തതാണ് ഇതിന് കാരണം. ടാക്സി കാറുകള്‍ക്ക് മോട്ടോര്‍ ക്യാബ് പെര്‍മിറ്റ് പ്രകാരം മാത്രമാണ് നിലവില്‍ സര്‍വീസ് നടത്താന്‍ കഴിയുക. ഇതിലെ ഡ്രൈവര്‍മാര്‍ കാക്കി പാന്റും കാക്കി ഷര്‍ട്ടും വേഷവും ധരിക്കണം. നിലവില്‍ കമ്പനികള്‍ നടത്തുന്ന കാര്‍ പൂള്‍, കാര്‍ ഷെയര്‍ സംവിധാനങ്ങള്‍ പ്രകാരം ആളുകളെ എടുക്കാന്‍ സ്റ്റേജ് കാര്യേജ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ കഴിയൂ. അനുമതിയില്ലാതെ ഇത്തരം സര്‍വീസ് നടത്തിയാല്‍ അത് പിഴ ഈടാക്കാവുന്ന കുറ്റമാണ്.

പ്രത്യേക സമയങ്ങളില്‍ അധികചാര്‍ജ് ഈടാക്കുന്ന രീതിയാണ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സര്‍ജ്ജ് പ്രൈസ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് എത്തിച്ചേരേണ്ട സ്ഥലത്തെക്കുറിച്ച് അറിയാന്‍ ഡ്രൈവര്‍ക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഇത്തരത്തില്‍ വിവരം തിരക്കുന്നത് ഡ്രൈവര്‍മാരോട് വിലക്കിയിരിക്കുകയാണ്.

Tags:    

Similar News