വനിതാമതില്‍ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമെന്ന് സര്‍ക്കാര്‍

ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. വനിതാമതിലിന് എത്ര തുക ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അറിയിക്കണം

Update: 2018-12-20 09:53 GMT

വനിതാമതില്‍ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയ പരിപാടിയല്ല. ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാ മതില്‍ പരിപാടിക്കായി ഉപയോഗിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ത്രീ ശാക്തീരണത്തിനായി 50 കോടിയാണ് മാറ്റി വച്ചിരിക്കുന്നത്. ഇത് കോടതി അനുമതി ലഭിക്കുകയും ചെയ്തു. പ്രളയ ദുരിതാശ്വാസത്തിനായി നീക്കി വച്ച ഫണ്ട് വനിത മതിലിനായി ഉപയോഗിക്കരുതെന്ന ഹരജിയിലാണ് കോടതി വാദം കേട്ടത്. മുസ്‍ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അടക്കമുള്ളവരാണ് ഹരജി സമര്‍പ്പിച്ചത്.

Advertising
Advertising

ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. വനിതാമതിലിന് എത്ര തുക ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അറിയിക്കണം. 18 വയസിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

വനിതാ മതിലിന് വേണ്ടി 50കോടി ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിന് പിന്നില്‍ വൻ അഴിമതിയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News