എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് സദുദ്ദേശത്തിലെന്ന് കോടിയേരി
അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണമെന്നും വനിതാ മതിലില്‍ ചേരരുതെന്നും പറയുന്ന നിലപാടിനെയാണ് സി.പി.എം ചോദ്യം ചെയ്യുന്നതെന്ന് കോടിയേരി വിശദീകരിച്ചു.
എന്‍.എസ്.എസ് വിമര്‍ശനം സദുദ്ദേശപരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ നിലപാട് തിരുത്തണം എന്ന ഉദ്ദേശത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. സംഘടനകളോട് ശത്രുതാപരമായ സമീപനമില്ല. വനിത മതിലിന് വേണ്ടി സര്‍ക്കാരിന്റെ ഒരു രൂപ പോലും വാങ്ങില്ലെന്നും കോടിയേരി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശത്തിന് ആദ്യം മുതല്‍ എന്‍.എസ്.എസ് എതിരാണ്, അക്കാര്യത്തില്‍ അവര്‍ സ്വീകരിച്ച നിലപാടിനെ മാനിക്കുന്നു. എന്നാല്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കണമെന്നും വനിതാ മതിലില്‍ ചേരരുതെന്നും പറയുന്ന നിലപാടിനെയാണ് സി.പി.എം ചോദ്യം ചെയ്യുന്നതെന്ന് കോടിയേരി വിശദീകരിച്ചു. എന്നാല്‍ ശത്രുതാപരമായ സമീപനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന പ്രസ്താവനക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. വനിതാ മതിലില്‍ ഇടത് മുന്നണി 40 ലക്ഷം പേരെ പങ്കെടുപ്പിക്കും. എല്ലാ മതസ്ഥരും അണിചേരുന്ന മതനിരപേക്ഷ സംഗമമാകും വനിതാ മതില്‍ എന്നും കോടിയേരി പറഞ്ഞു.