പ്രതിഷേധം കാരണം ശബരിമല ദര്‍ശനം നടത്താതെ മനിതി സംഘം മടങ്ങി 

കെട്ടുനിറച്ച ആറുപേരെയടക്കം പതിനൊന്ന് യുവതികളെയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇവിടെ തടഞ്ഞു. ആറ് മണിക്കൂറിലധികം മനിതി പ്രവര്‍ത്തകര്‍ക്ക് പമ്പ കാനന പാതക്ക് സമീപം കുത്തിയിരിക്കേണ്ടി വന്നു

Update: 2018-12-23 15:26 GMT

സുപ്രിംകോടതി വിധിയുടെ ബലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ യുവതി സംഘം സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. തമിഴ്‌നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയ 11 അംഗ സംഘത്തിനാണ് തിരിച്ചു പോകേണ്ടി വന്നത്. പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പമ്പയിലെത്തിയ സംഘത്തിന്റെ മടക്കം. പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്ന് മനിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആരോപണം പൊലീസ് നിഷേധിച്ചു.

Full View

പതിനെട്ട് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പൊലീസിനെയും സര്‍ക്കാറിനെയും വെല്ലുവിളിച്ച സംഘ്പരിവാര്‍ കയ്യൂക്കിന് മുന്നില്‍ മനിതി പ്രവര്‍ത്തകര്‍ക്ക് മുട്ടുമടക്കേണ്ടിവന്നത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ മധുരയില്‍നിന്ന് പുറപ്പെട്ട സംഘം പുലര്‍ച്ചെ അഞ്ചരയോടെ പമ്പയിലെത്തി. കെട്ടുനിറച്ച ആറുപേരെയടക്കം പതിനൊന്ന് യുവതികളെയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇവിടെ തടഞ്ഞു. ആറ് മണിക്കൂറിലധികം മനിതി പ്രവര്‍ത്തകര്‍ക്ക് പമ്പ കാനന പാതക്ക് സമീപം കുത്തിയിരിക്കേണ്ടി വന്നു.

Advertising
Advertising

Full View

മനിതി സംഘത്തിലെ 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്. പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു.

11 മണിയോടെ പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ പൊലീസിനെയും യുവതികളെയും പ്രതിഷേധക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെട്ട സംഘം ഗാര്‍ഡ് റൂമില്‍ അഭയം തേടി. ഇവിടെ നിന്ന് പമ്പ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് സ്ത്രീകളുമായി അനുനയ ചര്‍ച്ച നടത്തി. പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയതാണെന്നും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും മനിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ പൊലീസ് ആരോപണം നിഷേധിച്ചു.

ये भी पà¥�ें- മനിതി സംഘത്തെ തടഞ്ഞത് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പ്രതീഷ് വിശ്വനാഥിന്‍റെ നേതൃത്വത്തില്‍

Full View

ഇന്നലെ വൈകിട്ട് മധുരയില്‍ നിന്ന് പുറപ്പെട്ട സംഘം 10.45ഓടെയാണ് കോട്ടയത്ത് എത്തിയത്. ‌പൊലീസ് രഹസ്യമായിട്ടാണ് മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത്. എന്നാല്‍ പമ്പയിലെത്തിയ ശേഷം ഇവര്‍ക്ക് മുന്നോട്ടുപോകാനാവാത്ത വിധം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

Full View

ये भी पà¥�ें- മനിതിയുടെ രണ്ടാം സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു

Tags:    

Similar News