മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍: ആദ്യം ഖേദം, പിന്നാലെ കുറിപ്പ് അപ്രത്യക്ഷമായി

പത്രത്തിന്‍റെ ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശി കുമാറാണ് ഫേസ് ബുക്കില്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചത്.

Update: 2018-12-26 05:06 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമി ഫേസ് ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചു. പത്രത്തിന്‍റെ ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശി കുമാറാണ് ഫേസ് ബുക്കില്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഫേസ് ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി.

ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്ന് ഖേദ പ്രകടനത്തില്‍ വിശദീകരിച്ചിരുന്നു. കാര്‍ട്ടൂണ്‍ അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഖേദപ്രകടനമെന്നും വിശദീകരണ കുറിപ്പില്‍ പറഞ്ഞിരുന്നു.

വിശദീകരണത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു

ദൃക്സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയിൽ ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കാർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല.

ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്ക്കേണ്ടെന്ന് നിർദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു. ആ കാർട്ടൂൺ മുൻനിർത്തി ഉയർന്ന വിവാദങ്ങൾ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഈ വിശദീകരണ കുറിപ്പ് പിന്‍വലിച്ചതെന്ന് വ്യക്തമല്ല. പത്രം ഖേദപ്രകടനത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും വ്യക്തമല്ല.

ये भी पà¥�ें- ജാതിവെറി ഛർദിക്കുന്ന ദിനപ്പത്രം 

Tags:    

Similar News