വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു; ബോര്‍ഡ് പ്രതിസന്ധിയില്‍

പെന്‍ഷന്‍,ചികിത്സാ സഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് പോലും പണം നല്‍കാനാകുന്നില്ല. ചരിത്രത്തിലാദ്യമായാണ് പണം കിട്ടാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നതെന്ന് ബോര്‍ഡ് യോഗം കുറ്റപ്പെടുത്തി.

Update: 2018-12-26 07:52 GMT

വഖഫ് ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു. ബജറ്റില്‍ വകയിരുത്തിയ തുക സര്‍ക്കാര്‍ ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് വഖഫ് ബോര്‍ഡ്. പെന്‍ഷന്‍, ചികിത്സാ സഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് പോലും പണം നല്‍കാനാകുന്നില്ല. ചരിത്രത്തിലാദ്യമായാണ് സര്‍ക്കാറില്‍നിന്ന് പണം കിട്ടാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നതെന്ന് ബോര്‍ഡ് യോഗം കുറ്റപ്പെടുത്തി.

Full View

2017 -18 സാമ്പത്തിക വര്‍ഷം അനുവദിച്ചതില്‍ 1 കോടി 60 ലക്ഷം രൂപ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ 60 ലക്ഷം പിന്നീട് തിരികെ വഖഫ് ബോര്‍ഡിന് നല്‍കിയില്ല. 2018-19 വര്‍ഷം ഒരു കോടി 20 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇതുവരെ ലഭിച്ചത് 20 ലക്ഷം രൂപ മാത്രമാണ്. ഇതാണ് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്. തുടര്‍ന്ന് വഖഫ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍,അറബി ഭാഷ പണ്ഡിതര്‍, ഇമാമുമാര്‍ തുടങ്ങിയവരുടെ പ്രതിമാസ പെന്‍ഷനും മുടങ്ങി. ചികിത്സാ,വിവാഹം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായ വിതരണവും നിലച്ചു. ഭിന്ന ശേഷിക്കാര്‍ക്കുള്ള സഹായവും നല്‍കാനും ഫണ്ടില്ലാതായി മാറി.

Advertising
Advertising

നിലവില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചാല്‍ എട്ട് കോടിയലിധകം രൂപ വഖഫ് ബോര്‍ഡിന് ആവശ്യമായി വരും. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ച ബോര്‍ഡ് ധനമന്ത്രിയെ നേരില്‍ കാണാനും തീരുമാനിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് വൈകുമ്പോള്‍ ബോര്‍ഡ് തനത് ഫണ്ടില്‍ നിന്ന് ചില ക്ഷേമപദ്ധതികള്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇതും ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയിലേക്ക് മാറി.

ബജറ്റില്‍ വകയിരുത്തിയ തുക വഖഫ് ബോര്‍ഡിന് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

ബജറ്റില്‍ വകയിരുത്തിയ തുക വഖഫ് ബോര്‍ഡിന് നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വഖഫ് ബോര്‍ഡിന് പണം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News