കാത്തിരിപ്പിന് വിരാമം; രാമനാട്ടുകര തൊണ്ടയാട് മേല്‍പാലങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് നഗരത്തിലേക്ക് എത്തുന്നവരെല്ലാം ഏറ്റവും കൂടുതല്‍ സമയം ഗതാഗതക്കുരുക്കില്‍ കിടക്കുന്ന സ്ഥലങ്ങളാണ് രാമനാട്ടുകരയും, തൊണ്ടയാടും.
കോഴിക്കോട്ടെ തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിന് ലാഭം 17 കോടി രൂപ. എസ്റ്റിമേറ്റ് തുകയെക്കാള്‍ ചിലവ് കുറച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയത് ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. കോഴിക്കോട് നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നടത്തും.
കോഴിക്കോട് നഗരത്തിലേക്ക് എത്തുന്നവരെല്ലാം ഏറ്റവും കൂടുതല്‍ സമയം ഗതാഗതക്കുരുക്കില്‍ കിടക്കുന്ന സ്ഥലങ്ങളാണ് രാമനാട്ടുകരയും, തൊണ്ടയാടും. ഇതിന് ഒരു പരിഹാരമാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന മേല്‍പ്പാലങ്ങള്‍. 74 കോടി 96 ലക്ഷം രൂപക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച രാമനാട്ടുകര മേല്‍പ്പാലത്തിന്റെ നിര്മ്മാണം 63 കോടിയില്‍ ഒതുക്കി. തൊണ്ടയാട് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 51 കോടി 41 ലക്ഷമായിരുന്നു. പണി പൂര്‍ത്തിയാക്കിയപ്പോള്‍ 46 കോടിയേ ചിലവായുള്ളൂ. അത്യാധുനിക രീതിയിലാണ് നിര്‍മ്മാണങ്ങള്‍. പൊതുമരാമത്ത് വകുപ്പ് രൂപകല്‍പ്പന ചെയ്ത മേല്‍പ്പാലങ്ങളുടെ പ്രവര്‍ത്തി 2017ലാണ് തുടങ്ങിയത്.