മുത്തലാഖ് ബില്‍ വിവാദം: ലീഗിനെ കടന്നാക്രമിച്ച് ഇടതുപക്ഷം

ബന്ധുക്കള്‍ ആരാണെന്ന് ന്യൂനപക്ഷങ്ങള്‍ മനസിലാക്കട്ടെയെന്നും ഇടത് എം.പിമാര്‍

Update: 2018-12-28 14:11 GMT

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്താതിരുന്നത് സംബന്ധിച്ച വിവാദത്തില്‍ ലീഗിനെ കടന്നാക്രമിച്ച് ഇടതുപക്ഷം. മുസ്‍ലിം ലീഗ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്ന് ഇടത് എം.പിമാര്‍ കുറ്റപ്പെടുത്തി. ലീഗ് നടത്തിയത് കടുത്ത അപരാധമാണെന്ന വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീലും രംഗത്തെത്തി. സമസ്ത ഇ.കെ വിഭാഗത്തിനും കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ കടുത്ത അമര്‍ഷമുള്ളതായാണ് വിവരം.

Full View

നിര്‍ണായകമായ വിഷയങ്ങളില്‍ മുസ്‍ലിം ലീഗ് ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഇടത് എം.പിമാരായ പി.കരുണാകരന്‍, എളമരം കരീം, ബിനോയ് വിശ്വം തുടങ്ങിയവരുടെ കുറ്റപ്പെടുത്തല്‍. ബന്ധുക്കള്‍ ആരാണെന്ന് ന്യൂനപക്ഷങ്ങള്‍ മനസിലാക്കട്ടെയെന്നും ഇടത് എം.പിമാര്‍ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയ മന്ത്രി കെ.ടി ജലീല്‍ ലീഗിനെ പരിഹസിക്കുകയും ചെയ്തു.

Full View

കുഞ്ഞാലിക്കുട്ടിയുടെ നടപടി സമുദായത്തോടുള്ള വഞ്ചനയാണെന്ന് ഐ.എന്‍.എല്‍ കുറ്റപ്പെടുത്തിയപ്പോള്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് ലീഗിനെ വെല്‍ഫെയര്‍ പാര്‍ട്ടി ഓര്‍മ്മപ്പെടുത്തി. എല്ലാ കാലത്തും ലീഗിന്‍റെ ശക്തിയായ സമസ്ത ഇ.കെ വിഭാഗത്തിനും കടുത്ത എതിര്‍പ്പുണ്ട്.

Tags:    

Similar News