‘പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി; കല്യാണം മാത്രമല്ല കാരണം’ മുത്തലാഖ് വിവാദത്തില്‍ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി

എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന ഗവേണിംഗ് ബോഡി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചാല്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന നിലപാടിലാണ് മറുവിഭാഗം.

Update: 2018-12-29 10:02 GMT

ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി നേത്യത്വത്തിന് വിശദീകരണം നല്‍കി. സംഘടന ചുമതലകളുടെ തിരക്ക് കാരണമാണ് പാര്‍ലമെന്റില്‍ എത്താതിരുന്നതെന്നും അപ്രതീക്ഷിതമായാണ് വോട്ടെടുപ്പ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Full View

മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് രാവിലെ വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിലപാട് മുതിര്‍ന്ന നേതാക്കളും അണികളും കടുപ്പിച്ച സാഹചര്യം കൂടി കണക്കെലെടുത്തായിരുന്നു ഹൈദരലി തങ്ങളുടെ വിശദീകരണം ചോദിക്കല്‍.

Advertising
Advertising

അധികം വൈകാതെ തന്നെ ഗള്‍ഫിലുള്ള പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി. പാര്‍ട്ടി പരിപാടിയും വിദേശ സന്ദര്‍ശനവുമുള്ളതു കൊണ്ടാണ് ലോക്സഭയില്‍ പോകാതിരുന്നതെന്ന ഇന്നലത്തെ വിശദീകരണം അതേപടി ആവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ഗവേണിംഗ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നുവന്നും പറയുന്നു.

Full View

എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന ഗവേണിംഗ് ബോഡി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചാല്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന നിലപാടിലാണ് മറുവിഭാഗം. വിശദീകരണം ചോദിച്ചതും മറുപടി നല്‍കിയതും പാര്‍ട്ടി വേദികളിലും ചര്‍ച്ചയാകും.

Tags:    

Similar News