ശബരിമലയിലെ ശുദ്ധികലശം: തന്ത്രി ചെയ്തത് 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം; നിയമവിദഗ്ധര്‍ പറയുന്നതിങ്ങനെ...

ആർട്ടിക്കിൾ 25 ന്റെയും കേരള ഹിന്ദു ആരാധനാ പൊതു ഇട നിയമപ്രകാരത്തിന്റെയും ലംഘനമാണ് ശുദ്ധികലശത്തിലൂടെ നടന്നതെന്നാണ് വിദഗ്ധാഭിപ്രായം. 

Update: 2019-01-02 14:57 GMT

ശബരിമലയിൽ സ്ത്രീകൾ കയറിയതിന്റെ പേരിൽ നടത്തിയ ശുദ്ധികലശം ഭരണഘടന വിരുദ്ധമെന്ന് നിയമ വിദഗ്ധർ. ശുദ്ധികലശം നടത്തിയത് ആർട്ടിക്കിൾ 17 അനുസരിച്ച് അയിത്തത്തിന്റെ നിരോധന പരിധിയിൽ വരും. വനിതകൾ കയറിയതിന്റെ പേരിൽ ശുദ്ധികലശം നടത്തിയത് തന്ത്രിയുടെ അധികാരം റദ്ദാക്കാനും 6 മാസം വരെ തടവ് ലഭിക്കാനും ഉതകുന്ന കുറ്റമാണെന്നാണ് വിലയിരുത്തൽ.

ആർട്ടിക്കിൾ 25 ന്റെയും കേരള ഹിന്ദു ആരാധനാ പൊതു ഇട നിയമപ്രകാരത്തിന്റെയും ലംഘനമാണ് ശുദ്ധികലശത്തിലൂടെ നടന്നതെന്നാണ് വിദഗ്ധാഭിപ്രായം. ആരാധനക്കായുള്ള പൊതു ഇടത്തിന്റെ പരിധിയിൽ വരുന്ന ആരാധനാലയമാണ് ശബരിമല. അയിത്താചരണത്തിന് പൗരാവകാശ സംരക്ഷണ നിയമത്തിന്റെ മൂന്ന്, നാല്, ഏഴ് വകുപ്പ് പ്രകാരമുള്ള ശിക്ഷ ലഭിക്കാൻ കാരണമാകും. മതപരമോ ആചാരപരമോ ആയ ഏതൊരു കാരണം കൊണ്ടാണെങ്കിലും ഇത്തരത്തിൽ അയിത്തം ആചരിച്ചാൽ ആറു മാസം വരെ തടവിന് ശിക്ഷിക്കപ്പെടാം. മറ്റ് ഭക്തർക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും യുവതികൾക്കും ഉണ്ടായിരിക്കെ അയിത്താചരണം നടത്തിയത് അറിയുന്ന നിമിഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Advertising
Advertising

Full View

ये भी पà¥�ें- യുവതി പ്രവേശനം: ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തി

ശബരിമലയിൽ കയറിയ സ്ത്രീകളിൽ ഒരാൾ ദലിത് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്. മാത്രമല്ല യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പ്രകാരമാണ് യുവതികൾ ശബരിമലയിലെത്തിയത്. അതുകൊണ്ട് തന്നെ ശുദ്ധികലശം നടത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാകാനും ഇടയാകും. ഇത് ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്താൻ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News