ഹർത്താലിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനം ഉറപ്പാക്കും; കർശന നടപടി സ്വീകരിക്കാൻ തീരുമാനം

അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

Update: 2019-01-03 01:59 GMT

ഹർത്താലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വര്‍ഗീയ ശക്തികളുടെ ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Full View

ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങേളാ അനിഷ്ട സംഭവങ്ങേളാ ഉണ്ടാവാതിരിക്കാനും ഹര്‍ത്താല്‍ സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. പൊതു സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണം.

Advertising
Advertising

അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. വർഗ്ഗീയ ശക്തികളുടെ ഹർത്താലിനെ തള്ളിക്കളയണമെന്നും സാംസ്കാരിക പ്രവർത്തകര്‍ ആവശ്യപ്പെട്ടു. ശബരിമല നടയടച്ച തന്ത്രിയുടെ നടപടി വിവേചനപരവും സ്ത്രീ വിരുദ്ധമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സുപ്രിം കോടതി വിധി ലംഘിച്ച തന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദൻ, എം.എൻ.കാരശ്ശേരി, സുനിൽ പി .ളയിടം തുടങ്ങി 36 പേര്‍ ഒപ്പിട്ട നിവേദനം സർക്കാരിന് കൈമാറി.

Tags:    

Similar News