ഹര്‍ത്താലിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം; വീടുകള്‍ക്ക് നേരെ അക്രമം, ബോംബേറ്
ഇന്നലെ അക്രമം നടന്ന മലയിന്‍കീഴിലെ സ്കൂളില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളില്‍ നിന്നാണ് ബോംബ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.
Update: 2019-01-04 06:04 GMT
സംഘ്പരിവാര്‍ ഹര്‍ത്താലിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. തിരുവനന്തപുരത്തും കോഴിക്കോടും പത്തനംതിട്ടയിലുമാണ് വ്യാപക അക്രമം നടന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് സി.പി.എം നേതാക്കളുടെ വീട് ആക്രമിക്കപ്പെട്ടു. ഇന്നലെ അക്രമം നടന്ന മലയിന്‍കീഴിലെ സ്കൂളില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളില്‍ നിന്നാണ് ബോംബ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട അടൂരില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകരുടെ അമ്പതോളം വീടുകളാണ് ആക്രമിക്കപ്പെട്ടത്. കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.ശശികുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായി. പാലക്കാടും കാസര്‍കോടും നിരോധനാജ്ഞ തുടരുകയാണ്.