പാലക്കാട് നഗരസഭ പരിധിയില്‍ ഇന്ന് നിരോധനാജ്ഞ

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Update: 2019-01-04 02:56 GMT

ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരസഭ പരിധിയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Full View

കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായത്. ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞു. കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പിന്നീട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസും അടിച്ചു തകര്‍ത്തു. കെ.എസ്.ടി.എ, എന്‍.ജി.ഒ യൂണിയന്‍, ഡി.വൈ.എഫ്‌.ഐ ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ബി.ജെ.പി ഓഫീസിനടുത്തെത്തി കല്ലെറിഞ്ഞു. തിരിച്ചും കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഇരു വിഭാഗത്തിന്റെയും ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിനാല്‍ നഗരത്തില്‍ വീണ്ടും സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

Tags:    

Similar News