പാർലമെന്റ് സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ട് യു.ഡി.എഫ് യോഗം ഇന്ന് 

പി.സി ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും

Update: 2019-01-17 02:26 GMT
Advertising

പാർലമെന്റ് സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ട് യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ധാരണയില്‍ യോഗം എത്തിയേക്കും. പി.സി ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

Full View

വരുന്ന പാർവമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച പ്രധാന ചർച്ചകളാകും ഇന്നത്തെ യുഡി.എഫ് യോഗത്തിലുണ്ടാകുക. കോൺഗ്രസ് 15 മുസ്ലിംലീഗ് 2 കേരള കോൺഗ്രസ്, ആർ.എസ്.പി, ജനതാദളിന് ഓരോന്ന് വീതം എന്നിങ്ങനെയായിരുന്നു 2014ലെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം. ഇതിൽ വീരേന്ദ്രകുമാർ വിഭാഗം എൽ.ഡി.എഫിലേക്ക് സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കാനാണ് സാധ്യത. മുസ്ലിംലീഗിന്റെ അധിക സീറ്റ് വേണമെന്ന് ആവശ്യം നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പരിഗണിക്കാൻ സാധ്യതയില്ല കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും സീറ്റ് വേണമെന്ന ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും അംഗീകരിക്കാൻ ഇടയില്ല കേരള കോൺഗ്രസിൽ ജോസഫ് വിഭാഗം കോട്ടയത്തിന് പകരം ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉന്നയിക്കുന്നുണ്ടെങ്കിലും മുന്നണി യോഗത്തിൽ മാണി വിഭാഗം കോട്ടയം എന്നതിൽ ഉറച്ചു നിൽക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം നൽകുന്ന സൂചന.

പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മറ്റ് പ്രവർത്തന പരിപാടികളും യു.ഡി.എഫ് യോഗം ചർച്ച ചെയ്യും. മുന്നണിയുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ച് പി.സി ജോർജ് നൽകിയ കത്ത് യു.ഡി.എഫ് യോഗം പരിഗണിക്കും കോൺഗ്രസിലെ നല്ലൊരു വിഭാഗത്തിനും മാണി ഉൾപ്പെടെയുള്ള കക്ഷികൾക്കും താൽപര്യമില്ലാത്ത സാഹചര്യത്തിൽ പി.സി ജോർജിന് മുന്നണി പ്രവേശനം അടഞ്ഞ അധ്യായം ആകാനാണ് സാധ്യത. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.

Tags:    

Similar News