ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കോടിയേരി
ചര്‍ച്ച പരാജയപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Update: 2019-01-19 08:00 GMT
ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്നും വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിന് കൂട്ടു നില്‍ക്കാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഖനനം നടത്തുമ്പോള്‍ ഐ.ആര്‍.ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.