മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകും എന്നത് ഷിയാസിന്റെ വ്യക്തിപരമായ അഭിപ്രായം: എം.ലിജു

ജി.സുധാകരനെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പരാജയ ഭീതി കാരണമാണെന്ന് ലിജു പറഞ്ഞു

Update: 2026-04-10 12:50 GMT

ആലപ്പുഴ: മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകും എന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിലപാട് തള്ളി എം.ലിജു. ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റാണ്. സ്വാഭാവികമായും പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലാകും ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്. നമുക്ക് അടുപ്പമുള്ള ആളുകൾ മുഖ്യമന്ത്രിയാകണമെന്ന താത്പര്യം എല്ലാവർക്കുമുണ്ടാവും. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ലിജു പറഞ്ഞു.

Full View

ജി.സുധാകരനെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പരാജയ ഭീതി കാരണമാണെന്ന് ലിജു പറഞ്ഞു. അമ്പലപ്പുഴയിലും ചെങ്ങന്നൂരും തോൽക്കുമെന്ന സൂചന കാരണമാണ് സജി ചെറിയാന്റെ പ്രസ്താവന. പിണറായി വിജയനും സജി ചെറിയാനുമാവും ഫലം വരുമ്പോൾ കടലിൽ ചാടേണ്ടിവരിക എന്നും ലിജു പറഞ്ഞു. ജി.സുധാകരനെ തള്ളിപ്പറഞ്ഞില്ലെങ്കിലും കെ.സി വേണുഗോപാലിന് കടലിൽ ചാടേണ്ടിവരും എന്നായിരുന്നു സജി ചെറിയാന്റെ വിമർശനം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News